ഇന്ദിര ഗോസ്വാമി യാത്രയായി

ഗുവാഹത്തി| WEBDUNIA|
PRO
PRO
പ്രശസ്‌ത അസമീസ്‌ സാഹിത്യകാരിയും ജ്ഞാനപീഠം ജേതാവുമായ ഇന്ദിര ഗോസ്വാമി(69) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന്‌ കഴിഞ്ഞ ഫെബ്രുവരി മുതല്‍ ചികിത്സയിലായിരുന്നു അവര്‍. ഗുവാഹത്തി മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലായിരുന്നു അവരെ പ്രവേശിപ്പിച്ചിരുന്നത്. ചൊവ്വാഴ്ച രാവിലെ 7.42ന്‌ ആണ്‌ അവരുടെ അന്ത്യം സംഭവിച്ചത്‌.

1942 നവംബര്‍ 14-ന്‌ ഗുവാഹത്തിയിലാണ് ഇന്ദിര ഗോസ്വാമി ജനിച്ചത്. 2002-ല്‍ അവര്‍ ജ്ഞാനപീഠം പുരസ്കാരത്തിന് അര്‍ഹയായി. അസമില്‍ മാമണി (അമ്മ) എന്നാണ് ഇന്ദിര ഗോസ്വാമി അറിയപ്പെട്ടിരുന്നത്.

അസം ഐക്യ വിമോചന മുന്നണി (ഉള്‍ഫ) പ്രശ്നത്തില്‍ കേന്ദ്രവുമായി മധ്യസ്ഥതയ്ക്കു ശ്രമിച്ച ആളായിരുന്നു ഇന്ദിര ഗോസ്വാമി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :