അസമിലെ സത്ഗോറി ഒരു അപൂര്‍വ്വ വിവാഹത്തിന് സാക്ഷ്യം വഹിച്ചു. 120-കാരനായ ഹാസി അബ്ദുള്‍ നൂര്‍ എന്നയാളുടെ വിവാഹമായിരുന്നു. തന്റെ പകുതി പ്രായമുള്ള സമോയി ബീബി എന്ന സ്ത്രീയേയാണ് ഇയാള്‍ വിവാഹം ചെയ്തത്.
500 അതിഥികളാണ് വിവാഹത്തില്‍ പങ്കെടുത്തത്. നൂറിന്റെ രണ്ടാമത്തെ വിവാഹമാണിത്. ആദ്യഭാര്യ 2005-ല്‍ മരിച്ചുപോയി. മക്കളും പേരക്കുട്ടികളുമായി 122 പേരാണ് ഇയാളുടെ കുടുംബത്തിലുള്ളത്. മൂത്ത മകള്‍ക്ക് 79 വയസ്സായി.
ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് കോണ്ട്രാക്ടറായി ജോലി നോക്കിയിരുന്ന ആളാണ് നൂര്‍.