പട്ടാമ്പി|
Last Modified ശനി, 21 ജനുവരി 2017 (12:08 IST)
പട്ടാമ്പി സര്‍ക്കാര്‍ സംസ്കൃത കോളജ് മലയാളവിഭാഗം സംഘടിപ്പിക്കുന്ന കവിതയുടെ കാര്‍ണിവലിന്‍റെ രണ്ടാംപതിപ്പ് ഈ മാസം ഇരുപത്താറിന് കവികളിലെ ഇളമുറക്കാരി കാദംബരി
കവിത ചൊല്ലി ഉദ്ഘാടനം ചെയ്യും. 26 മുതല്‍ 29 വരെയാണ് കാര്‍ണിവല്‍. ദക്ഷിണേന്ത്യന്‍ കവികളുടെ സംഗമവും വിവര്‍ത്തന ശില്പശാലയുമാണ് കാര്‍ണിവലിന്റെ രണ്ടാം പതിപ്പിന്റെ ആകര്‍ഷണം.
ആവിഷ്കാരത്തിലും ആസ്വാദനത്തിലും നിലനില്‍ക്കുന്ന ഭിന്നരുചികളുടെ സംഗമവും സംവാദവുമാണ് കാര്‍ണിവലിലൂടെ ലക്ഷ്യമിടുന്നത്. ദക്ഷിണേന്ത്യന്‍ കവിതാവിവര്‍ത്തന ശില്‍പശാലയ്ക്കു തുടക്കമാകും. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ശില്‍പശാല ഡയറക്ടര്‍ കൂടിയായ കവി കെ സച്ചിദാനന്ദന്‍ അധ്യക്ഷത വഹിക്കും.
ദക്ഷിണേന്ത്യയിലെ വിവിധ ഭാഷകളിലുള്ള കവികള്‍ കാര്‍ണിവലില്‍ പങ്കെടുക്കും. കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ ചലച്ചിത്രോത്സവവും സംഘടിപ്പിച്ചിട്ടുണ്ട്.