കൊച്ചി|
Last Modified ബുധന്‍, 21 ഡിസംബര്‍ 2016 (10:35 IST)
എറണാകുളം മഹാരാജാസ് കോളജിലെ ആറ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു. കവിതയെഴുതി പോസ്റ്റര്‍ ഒട്ടിച്ചതിനാണ് അറസ്റ്റ്. പ്രിന്‍സിപ്പല്‍ നല്കിയ പരാതിയിലാണ് അറസ്റ്റ്. കുരീപ്പുഴ ശ്രീകുമാറിന്റെ
കവിത എഴുതി പോസ്റ്റര്‍ ഒട്ടിച്ചതിനാണ് അറസ്റ്റ്.
മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പോസ്റ്റര്‍ ഒട്ടിച്ചതിനാല്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, അറസ്റ്റ് സംബന്ധിച്ച് ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ല. കഞ്ചാവ് മാഫിയ കാമ്പസില്‍ സജീവമാകുന്നെന്ന് പരാതിയുണ്ടായിരുന്നു. ഇതിന്റെ ഭാഗമാണോ അറസ്റ്റ് എന്ന് സംബന്ധിച്ച് വ്യക്തതയില്ല. മുന്‍ എസ് എഫ് ഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍.