aparna shaji|
Last Modified വെള്ളി, 23 ഡിസംബര്‍ 2016 (13:54 IST)
ഇത്തവണത്തെ ജ്ഞാനപീഠം അവാർഡ് ബംഗാളി കവിയും വിമർശകനുമായ ശംഖ ഘോഷിക്ക്. ആദിം ലാത-ഗുൽമോമേയ് മുർഖ ബാരോ, സമാജിക് നേ, കബീർ ആഭിപ്രേയ്, മുഖ് ധേക്കേ ജയ് ബിജ്യപാനേ, ബാബരേർ പ്രതാന എന്നിവയാണ് ഇദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത കൃതികൾ. 1932 ഫെബ്രുവരി ആറിനാണ് ശംഖ ഘോഷ് ജനിച്ചത്.
നർസിങ് ദാസ് പുരസ്കാർ, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, രബീന്ദ്ര പുരസ്കാർ, സരസ്വതി സമ്മാൻ
വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, പത്മഭൂഷൺ എന്നിവയ്ക്ക് അർഹനായ വ്യക്തിയാണ് ഇദ്ദേഹം. കൊല്‍ക്കത്ത പ്രസിഡന്‍സി കോളേജില്‍ നിന്ന് ബിരുദവും കൊല്‍ത്തത്ത സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്ദര ബിരുദവും നേടി.