ജീവിതവും സാഹിത്യവും വേര്‍തിരിച്ചു നിര്‍ത്താന്‍ കഴിയാത്ത വ്യക്തിത്വമാണ് കാക്കനാടന്റേതെന്ന് എം മുകുന്ദന്. എന്തും വെട്ടിത്തുറന്ന് പറയാനുള്ള കരുത്ത് കാക്കനാടനുണ്ടായിരുന്നെന്നും മുകുന്ദന് അനുസ്മരിച്ചു.
ഭാഷയുടെ കെട്ടുപാടുകള്‍ക്കെതിരെ കലഹിച്ച എഴുത്തുകാരനാണ് കാക്കനാടന്. കാക്കനാടന് നേടിയെടുത്ത ഭാഷയുടെ സ്വാതന്ത്യം ഇന്ന് നഷ്ടമായിരിക്കുന്നുവെന്നും മുകുന്ദന് അഭിപ്രായപ്പെട്ടു. ഡി സി ബുക്സിന്റെ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നടത്തിയ കാക്കനാടന് അനുസ്മരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുകുന്ദന്.
സെന്‍ട്രല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ ജാന്‍സി ജയിംസ്, മാങ്ങാട് രത്നാകരന് തുടങ്ങിയവരും കാക്കനാടനെ ചടങ്ങില്‍ അനുസ്മരിച്ചു.