കെ ആര്‍ അനൂപ്|
Last Modified ശനി, 29 ജൂലൈ 2023 (09:02 IST)
നടി ശോഭനയുടെ ചെന്നൈയിലെ വീട്ടില്‍ മോഷണം. മാര്‍ച്ച് മുതലാണ് മോഷണം ആരംഭിച്ചത്. നടിയുടെ അമ്മയെ നോക്കാനായി വീട്ടിലെത്തിയ കടലൂര്‍ സ്വദേശിയായ വിജയയാണ് മോഷണത്തിന് പിന്നില്‍.
വീട്ടില്‍ നിന്നും പണം നഷ്ടപ്പെടുന്നുവെന്ന സംശയത്തെ തുടര്‍ന്ന്
ശോഭന വിജയയോട് കാര്യങ്ങള്‍ ചോദിച്ചു. അറിയില്ലെന്ന മറുപടി ലഭിച്ചതിനെ തുടര്‍ന്ന് പോലീസില്‍ പരാതിയും നടി നല്‍കി. പോലീസിന്റെ അന്വേഷണത്തില്‍ മോഷണം വിവരം പുറത്തുവന്നു.
പണം ശോഭനയുടെ തന്നെ ഡ്രൈവറായ മുരുകന്റെ ഗൂഗിള്‍ പേ അക്കൗണ്ട് വഴിയാണ് വിജയയുടെ മകള്‍ക്ക് കൈമാറിയത്. കാര്യങ്ങള്‍ മനസ്സിലാക്കിയതോടെ ശോഭന പരാതി പിന്‍വലിച്ചു. വിജയയെയും മുരുകനെയും താക്കീത് ചെയ്ത് പോലീസ് വിട്ടയച്ചു. വീട്ടുജോലിക്കാരിയായ വിജയയെ വീണ്ടും വീട്ടില്‍ നിര്‍ത്താന്‍ തീരുമാനിച്ചെന്നും മോഷ്ടിച്ച പണം ശമ്പളത്തില്‍ നിന്നും പിടിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വാര്‍ത്തകളോട് നടി ഇതുവരെയും പ്രതികരിച്ചിട്ടില്ല.