പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രക്ക് അമേഠിയില്‍ മത്സരിക്കാന്‍ താല്‍പര്യം !

അമേഠിയിലെ ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനിക്കെതിരെയും വാദ്ര തുറന്നടിച്ചു

WEBDUNIA| Last Modified വെള്ളി, 5 ഏപ്രില്‍ 2024 (10:23 IST)

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ നിന്ന് മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താന് റോബര്‍ട്ട് വാദ്ര. അമേഠിയിലെ ജനങ്ങള്‍ എംപിയായി തന്നെ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധനാണെന്ന് വാദ്ര പറഞ്ഞു. 2022 ലും തനിക്ക് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള താല്‍പര്യം വാദ്ര പ്രകടിപ്പിച്ചിരുന്നു.

അമേഠിയിലെ ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനിക്കെതിരെയും വാദ്ര തുറന്നടിച്ചു. കഴിഞ്ഞ തവണ അമേഠിയില്‍ നിന്ന് ജയിച്ച വ്യക്തി ഗാന്ധി കുടുംബത്തെ ആക്രമിക്കുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ലെന്നും വാദ്ര പറഞ്ഞു.

' വര്‍ഷങ്ങളായി റായ്ബറേലി, സുല്‍ത്താന്‍പുര്‍, അമേഠി എന്നിവിടങ്ങളിലെ ജനങ്ങളുടെ നന്മയ്ക്കായി ഗാന്ധി കുടുംബം സേവനം ചെയ്യുന്നു. എന്നാല്‍ അമേഠിയിലെ ജനങ്ങള്‍ നിലവിലെ എംപിയെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. അവരെ തിരഞ്ഞെടുത്തതിലൂടെ ഒരു തെറ്റാണ് തങ്ങള്‍ ചെയ്തതെന്ന് അമേഠിയിലെ ജനങ്ങള്‍ക്ക് ഇപ്പോള്‍ മനസിലായി,' വാദ്ര പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :