സുരേഷ് ഗോപി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു; കെട്ടിവെക്കാനുള്ള തുക നല്‍കിയത് തീരദേശ മത്സ്യത്തൊഴിലാളികള്‍

Suresh Gopi
Suresh Gopi
സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 4 ഏപ്രില്‍ 2024 (15:13 IST)
തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കെട്ടിവെക്കാനുള്ള തുക നല്‍കിയത് തീരദേശ മത്സ്യത്തൊഴിലാളികളാണ്. അയ്യന്തോള്‍ അമര്‍ ജവാന്‍ ജ്യോതിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പത്രിക സമര്‍പ്പിക്കാനെത്തിയത്.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ സുരേഷ് ഗോപി ജനപിന്തുണ തേടിയിരുന്നു. ഇതുവരെ തനിക്ക് നല്‍കിയ സ്‌നേഹവും കരുതലും പ്രാര്‍ത്ഥനയും ഇനി അങ്ങോട്ടും ഉണ്ടാകണമെന്ന് സുരേഷ് ഗോപി അഭ്യര്‍ത്ഥിച്ചു. രാവിലെ പാറമേക്കാവ് ക്ഷേത്രത്തിലും സുരേഷ് ഗോപി ദര്‍ശനം നടത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :