തെരഞ്ഞെടുപ്പിന് പുതുച്ചേരിയിലെ കാരക്കല്‍, മാഹി, യാനം മേഖലകളിലെ എല്ലാ മദ്യശാലകളും മൂന്നുദിവസം അടച്ചിടും

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 1 ഏപ്രില്‍ 2024 (13:50 IST)
ലോകസഭാ തെരഞ്ഞെടുപ്പിന് കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലെ കാരക്കല്‍, മാഹി, യാനം മേഖലകളിലെ എല്ലാ മദ്യശാലകളും മൂന്നുദിവസം അടച്ചിടും. കൂടാതെ കള്ള്, മദ്യം വിളമ്പുന്ന ക്ലബ്ബുകള്‍, ബാറുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയും അടച്ചിടും. ഏപ്രില്‍ 17 മുതല്‍ മൂന്ന് ദിവസത്തേക്കാണ് അടച്ചിടുന്നത്.

മദ്യശാലകള്‍ പൂട്ടാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കിയതായി പുതുച്ചേരി സ്റ്റേറ്റ് ഗസറ്റിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. കേന്ദ്രഭരണ പ്രദേശത്ത് നീതിയുക്തവും സമാധാനപരവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് നടപടിയെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. അതേസമയം വോട്ടെണ്ണല്‍ നടക്കുന്നതിനാല്‍ ജൂണ്‍ 4 ന് ഈ കടകളും റെസ്റ്റോറന്റുകളും ബാറുകളും ക്ലബ്ബുകളും അടച്ചിടുമെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :