സംസ്ഥാനത്ത് ഇന്ന് സമര്‍പ്പിക്കപ്പെട്ടത് 20 നാമ നിര്‍ദ്ദേശ പത്രികകള്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 30 മാര്‍ച്ച് 2024 (20:24 IST)
സംസ്ഥാനത്ത് വിവിധ ലോക്സഭാ മണ്ഡലങ്ങളിലായി ഇന്ന് 20 നാമ നിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.

നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചതിന്റെ മണ്ഡലം തിരിച്ചുള്ള വിവരം: ആറ്റിങ്ങല്‍ 2, പത്തനംതിട്ട 3, കോട്ടയം 2, എറണാകുളം 1, ചാലക്കുടി 5, മലപ്പുറം 3, കോഴിക്കോട് 4.

അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക്സ് മാധ്യമങ്ങളില്‍ സ്ഥാനാര്‍ത്ഥികളും വ്യക്തികളും നല്‍കുന്ന തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്ക് ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ്
മോണിറ്ററിങ് കമ്മിറ്റിയുടെ മുന്‍കൂര്‍ അംഗീകാരം വാങ്ങണം. സംസ്ഥാനതലത്തില്‍
രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും നല്‍കുന്ന
ദൃശ്യ,
ശ്രവ്യ പരസ്യങ്ങള്‍ക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലെ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അംഗീകാരവും വാങ്ങണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :