Last Updated:
വ്യാഴം, 11 ഏപ്രില്‍ 2019 (14:50 IST)
ലക്നൌ: ഉത്തർപ്രദേശിൽ രാഹുൽ ഗാന്ധിക്ക് നേരെ വധശ്രമം ഉണ്ടായി എന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത്. അമേഠിയിൽ നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയപ്പോൾ രാഹുലിന് നേരെ വെടിയുതിർക്കാനുള്ള ശ്രമം ഉണ്ടായി എന്നാണ് കോൺഗ്രസ് അരോപണം ഉന്നയിച്ചിരിക്കുന്നത്.
കേന്ദ്ര അഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന് അയച്ച കത്തിലാണ് കോൺഗ്രസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ഉത്തർപ്രദേശിൽ രാഹുൽ ഗാന്ധിക്ക് സുരക്ഷ ഒരുകുന്നതിൽ വലിയ വീഴ്ചയുണ്ടായി എന്ന് കോൺഗ്രസ് കത്തിൽ ആരോപിക്കുന്നുണ്ട്. നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ രാലിന്റെ തലക്ക് നേരെ ഏഴ് തവണ പച്ച നിറത്തിലുള്ള ലേസ് പോയന്റ് ചെയ്യപ്പെട്ടു എന്ന് കത്തിൽ പറയുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ മുതിർന്ന കോൺഗ്രസ് നേതാക്കൾ രാജ്നാഥ് സിംഗിന് സമർപ്പിച്ചിട്ടുണ്ട്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഏഴു തവണ ലേസർ പോയന്റ് ചെയ്യപ്പെട്ടത്. മുൻ സുരക്ഷ ഉയോഗസ്ഥർ ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നും സ്നൈപർ ഗണ്ണിൽനിന്നുമുള്ളതാവം ഇത് എന്ന നിഗമത്തിൽ എത്തിച്ചേർന്നതായും കോൺഗ്രസ് പറയുന്നു. സംഭവത്തിൽ കോൺഗ്രസ് വിശദമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.