പരിപാടികൾ വോട്ടർമാരെ സ്വാധീനിക്കും,ഉടൻ നീക്കണം; നമോ ടിവിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്

രാ​ഷ്ട്രീ​യ ഉ​ള്ള​ട​ക്ക​മു​ള്ള പ​രി​പാ​ടി​ക​ൾ പ്ര​ക്ഷേ​പ​ണം ചെ​യ്യു​ന്ന​തിനാണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വി​ല​ക്കേ​ർ​പ്പെ​ടു​ത്തിയത്.

Last Modified വെള്ളി, 12 ഏപ്രില്‍ 2019 (08:54 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്ന സിനിമയായ ‘പി​എം നരേന്ദ്ര മോ​ദി’ വിലക്കിയതിന് പിന്നാലെ ബിജെപിയുടെ സ്പോൺസർഷിപ്പിലുള്ള ‘നമോ’ ടിവിക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. രാ​ഷ്ട്രീ​യ ഉ​ള്ള​ട​ക്ക​മു​ള്ള പ​രി​പാ​ടി​ക​ൾ പ്ര​ക്ഷേ​പ​ണം ചെ​യ്യു​ന്ന​തിനാണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വി​ല​ക്കേ​ർ​പ്പെ​ടു​ത്തിയത്. കമ്മീഷന്റെ സർട്ടിഫിക്കറ്റ് ലഭിക്കാത്ത പരിപ്പാടികൾ സംപ്രേക്ഷണം ചെയ്യാൻ പാടില്ലെന്നും കമ്മീഷൻ ഉത്തരവിൽ പറയുന്നു.

സ​ർ​ഫി​ക്ക​റ്റ് ചെ​യ്യ​പ്പെ​ടാ​ത്ത ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള രാ​ഷ്ട്രീ​യ ഉ​ള്ള​ട​ക്ക​മു​ള്ള പ​രി​പാ​ടി​ക​ൾ ഉ​ണ്ടെ​ങ്കി​ൽ ഉ​ട​ൻ ത​ന്നെ നീ​ക്കം ചെ​യ്യ​ണ​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ദൽഹി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്ക് ന​ൽ​കി​യ ക​ത്തി​ൽ പ​റ​യു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് നീ​രീ​ക്ഷ​ക സ​മി​തി​യു​ടെ അ​നു​മ​തി ല​ഭി​ച്ചാ​ൽ രാ​ഷ്ട്രീ​യ ഉ​ള്ള​ട​ക്ക​മു​ള്ള പ​രി​പാ​ടി​ക​ൾ സം​പ്രേ​ഷ​ണം ചെ​യ്യാ​ൻ സാധിക്കും. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ പ​രി​പാ​ടി​ക​ളും പ​ര​സ്യ​ങ്ങ​ളും സ​മി​തി​യു​ടെ അ​നു​മ​തി​യോ​ടെ മാ​ത്ര​മേ പ്ര​ദ​ർ​ശി​പ്പി​ക്കാ​വൂ എ​ന്നും കമ്മീഷൻ പറഞ്ഞിട്ടുണ്ട്

ഏതാനും ദിവസം മുൻപ് ‘പി​എം നരേന്ദ്ര മോ​ദി’ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷൻ വി​ല​ക്കി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​യും വ​രെ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്ക​രു​തെ​ന്നാ​ണ് ക​മ്മീ​ഷ​ൻ ഉത്തരവിറക്കിയത്. അ​നു​മ​തി​യി​ല്ലാ​തെ ചാ​ന​ൽ സം​പ്രേ​ഷ​ണം തു​ട​ങ്ങി​യ​ത് പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി കോ​ൺ​ഗ്ര​സും ആം ​ആ​ദ്മി പാ​ർ​ട്ടി​യും പ​രാ​തി ന​ൽ​കി​യി​രു​ന്നു.

മുഴുവൻ സമയവും ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും ബി​.ജെ.​പി​യു​ടെ​യും പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളും പ്ര​ഭാ​ഷ​ണ​ങ്ങ​ളും മാ​ത്രം സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന സ്വ​കാ​ര്യ ടി​വി ചാ​നലാ​ണു ന​മോ ടി​വി. പ്രധാന ഡി.​ടി​.എ​ച്ച്. ശൃം​ഖ​ല​ക​ൾ വ​ഴി ക​ഴി​ഞ്ഞ 31 മു​ത​ലാ​ണ് ന​മോ ടി​ .വി. സം​പ്രേ​ഷ​ണം തുടങ്ങിയത്. ട്വി​റ്റ​ർ അ​റി​യി​പ്പി​ലൂ​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ത​ന്നെ​യാ​ണ് ഇ ചാനൽ ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ചത്. മോ​ദി​യു​ടെ ചി​ത്രം തന്നെ ലോ​ഗോ​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ചാ​ന​ലി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സം​ഗ​ങ്ങ​ൾ, റാ​ലി​ക​ൾ, ബി.​ജെ.​പി. നേ​താ​ക്ക​ളു​മാ​യു​ള്ള അ​ഭി​മു​ഖ​ങ്ങ​ൾ എന്നിവയാണ് സംപ്രേക്ഷണം ചെയ്യുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :