1. വാര്‍ത്താലോകം
  2. തെരഞ്ഞെടുപ്പ് 2019
  3. ലോക്‍സഭാ തെരഞ്ഞെടുപ്പ് കൌതുകവിവരങ്ങള്‍
  4. Lok sabha election result 2019

ലൈവിനിടെ വന്‍ അബദ്ധം: സണ്ണി ലിയോണ്‍ ലീഡ് ചെയ്യുന്നുവെന്ന് അര്‍ണബ് ഗോസ്വാമി; എത്ര വോട്ടിനെന്ന് തിരിച്ച് ചോദിച്ച് സണ്ണി ലിയോണ്‍

റിപ്പബ്‌ളിക് ടിവി അവതാരകന്‍ അര്‍ണബ് ഗോസ്വാമിയ്ക്ക് നാക്കുപിഴ.

Lok sabha election result 2019
റിപ്പബ്‌ളിക് ടിവി അവതാരകന്‍ അര്‍ണബ് ഗോസ്വാമിയ്ക്ക് നാക്കുപിഴ. സണ്ണി ഡിയോള്‍ എന്നതിന് പകരം സണ്ണി ലിയോണ്‍ എന്ന് പറഞ്ഞതാണ് ട്രോളിന് അവസരമൊരുക്കിയത്. പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ നിന്നും ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സണ്ണി ഡിയോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുനില്‍ ജാഖറിനേക്കാള്‍ ലീഡ് നേടിയതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതിനിടെയാണ് അര്‍ണബിന് നാക്കുപിഴ സംഭവിച്ചത്. അര്‍ണബിന്റെ അബദ്ധം സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ താന്‍ എത്ര വോട്ടിനാണ് മുന്നിട്ടുനില്‍ക്കുന്നതെന്ന് ചോദിച്ച് സണ്ണി ലിയോണ്‍ ട്വിറ്ററില്‍ രംഗത്തെത്തി.
 
അടുത്ത ലേഖനം
പാളയത്തിൽ ഏകയായി ഷാനിമോൾ ഉസ്മാൻ, ഒറ്റപ്പെട്ട് ആലപ്പുഴ