'ആരും ശ്രദ്ധിച്ചു കാണില്ല എന്നാണ് ഞാൻ കരുതിയത്' അതിസംബോധനയിലെ സ്ത്രീപക്ഷ നിലപാട് ചർച്ചയാകുന്നതിനെക്കുറിച്ച് പ്രിയങ്കാ ഗാന്ധി

അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി സുഷ്മിതാ ദേവ് ഇത് ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്തതോടെയാണ് പ്രിയങ്കയുടെ സ്ത്രീപക്ഷ നിലപാട് ചര്‍ച്ചയാകാന്‍ തുടങ്ങിയത്.

Last Modified വ്യാഴം, 14 മാര്‍ച്ച് 2019 (17:16 IST)
ഗാന്ധിനഗറില്‍ റാലി അഭിസംബോധന ചെയ്തപ്പോഴത്തെ സ്ത്രീപക്ഷ നിലപാട് ആരും ശ്രദ്ധിച്ചില്ലെന്നാണ് കരുതിയതെന്ന് പ്രിയങ്കാ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുള്‍പ്പെടെയുള്ളവര്‍ പ്രസംഗത്തിന്റെ തുടക്കത്തില്‍ സാധാരണയായി ഉപയോഗിക്കുന്ന 'ഭായിയോം ഓര്‍ ബഹനോം' എന്ന അഭിസംബോധനയ്ക്ക് പകരം 'ബഹ്നോ ഓര്‍ ഭായിയോം' എന്ന വാചകമാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രയോഗിച്ചത്.അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി സുഷ്മിതാ ദേവ് ഇത് ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്തതോടെയാണ് പ്രിയങ്കയുടെ സ്ത്രീപക്ഷ നിലപാട് ചര്‍ച്ചയാകാന്‍ തുടങ്ങിയത്.

സ്ത്രീകളെ ആദ്യം സംബോധന ചെയ്തുകൊണ്ടുള്ള പ്രിയങ്കയുടെ തുടക്കം അധികമാരും ശ്രദ്ധിക്കുകയോ വാര്‍ത്തയാകുകയോ ചെയ്തില്ല. ആരും ഇത് ശ്രദ്ധിച്ചില്ലെന്നാണ് കരുതിയത് എന്നായിരുന്നു കോണ്‍ഗ്രസ് എംപിയുടെ ട്വീറ്റിനോടുള്ള പ്രിയങ്കയുടെ പ്രതികരണം. ഒരു കണ്ണിറുക്കല്‍ സ്‌മൈലിയും പ്രിയങ്ക റീട്വീറ്റിനൊപ്പം ചേര്‍ത്തു

ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തട്ടകമായ ഗുജറാത്തിലെ റാലിയില്‍ ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷമായ ആക്രമണമാണ് പ്രിയങ്ക നടത്തിയത്. ഏപ്രില്‍-മെയ് മാസം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യ സമരത്തിന് സമാനമാണെന്ന് പ്രിയങ്ക പറഞ്ഞിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :