Last Modified ബുധന്‍, 13 മാര്‍ച്ച് 2019 (14:58 IST)
പാർലമെന്റിൽ അവിശ്വാസപ്രമേയ ചർച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആലിംഗനം ചെയ്തതിനെന്തിനാണെന്ന് വിശദീകരിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ചെന്നൈ സ്റ്റെല്ലാ മാരീസ് കോളജിലെ വിദ്യാർഥികളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ പ്രധാനമന്ത്രി പ്രസംഗിക്കുന്നത് കേട്ടിരിക്കുകയായിരുന്നു. വളരെ വളരെ ദേഷ്യത്തിൽ കോൺഗ്രസിനെതിരെയായിരുന്നു അദ്ദേഹം സംസാരിച്ചത്. എനിക്ക് അദ്ദേഹത്തോട് യാതൊരു ദേഷ്യവുമില്ല. അദ്ദേഹം കോണ്‍ഗ്രസിനെതിരെയാണ് സംസാരിക്കുന്നതെന്നും എനിക്ക് ബോധ്യമുണ്ട്. പക്ഷേ എന്റെ ഉള്ളില്‍ അദ്ദേഹത്തോട് സ്നേഹം തോന്നി. ഈ മനുഷ്യന് ലോകത്തിന്റെ സൗന്ദര്യം കാണാന്‍ കഴിയുന്നില്ല. അതുകൊണ്ട് കുറഞ്ഞത് എന്റെ ഭാഗത്തുനിന്ന് ഞാനെങ്കിലും സ്നേഹം കാണിക്കണമെന്ന്. എനിക്ക് ശരിക്കും അദ്ദേഹത്തോട് സ്നേഹം തോന്നിയിരുന്നു. ‘ എന്നാണ് രാഹുല്‍ പറഞ്ഞത്.
കഴിഞ്ഞ ജൂലൈയില്‍ ലോക്‌സഭയിലെ അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കിടെയായിരുന്നു രാഹുലിന്റെ ആലിംഗനം. ചര്‍ച്ചയ്ക്കിടെ നടത്തിയ പ്രസംഗത്തിനൊടുവില്‍ നരേന്ദ്രമോദിയെ ഇരിപ്പിടത്തിലെത്തി രാഹുല്‍ കെട്ടിപ്പിടിക്കുകയായിരുന്നു.