Last Modified ബുധന്‍, 13 മാര്‍ച്ച് 2019 (17:12 IST)
തമിഴ്നാട്ടിൽ സന്ദർശനം നടത്തുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ചെന്നൈയിലെ പ്രശസ്തമായ സ്റ്റെല്ലാ മാരീസ് കോളജിൽ വിദ്യാർത്ഥികളുമായി സംവദിച്ചു. വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയ കോൺഗ്രസ് അധ്യക്ഷൻ സർ എന്ന വിളിയോടെ തന്നെ അത്സംബോധന ചെയ്ത വിദ്യാർത്ഥിനിയോട് തന്നെ രാഹുൽ എന്ന് വിളിച്ചാൽ മതി എന്നു പറഞ്ഞത് ആർപ്പുവിളികളോടെയാണ് ഹാളിൽ സ്വീകരിക്കപ്പെട്ടത്. മൂവായിരത്തിലധികം വിദ്യാർത്ഥികളോടാണ് രാഹുൽ സംവദിച്ചത്.
സംവാദത്തിനിടയിലും പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡി റഫേല്‍ കരാറില്‍ അന്വേഷിക്കപ്പെടുക തന്നെ വേണമെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ഒരു മിനിട്ട് നേരത്തേക്ക് പോലും റഫേല്‍ കരാറിനേ കുറിച്ച് വാ തുറന്നിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആരോപണങ്ങള്‍ ഉയര്‍ന്നാല്‍
റോബർട്ട് വദ്രയായാലും മോഡിയായാലും അന്വേഷിക്കപ്പെടേണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ചില ആളുകളെ മാത്രം തെരഞ്ഞെടുത്ത് നിയമത്തിന് മുന്നില്‍ ഒഴിവാക്കാനുള്ള ശ്രമം നടത്താന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.