രാഹുലിനെ എതിരിടാൻ എൻ ഡി എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി, പ്രഖ്യാപനം നടത്തിയത് അമിത് ഷാ

Last Modified തിങ്കള്‍, 1 ഏപ്രില്‍ 2019 (15:49 IST)
വയാനട് ലോക്സഭാ മണ്ഡലത്തിൽ രാഹുൽ ഗന്ധിക്കെതിരെ ബി ഡി ജെ എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി മത്സരിക്കും. ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷായാണ് തുഷാറിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. മണ്ഡലത്തിൽ ബി ഡി ജെ എസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്ന പൈലി വാത്യാട്ടിനെ മാറ്റിയാണ് തുഷാർ സ്ഥാനാർത്ഥിയാകുന്നത്.

തുഷാർ തൃശൂർ മണ്ഡലത്തിൽ നിന്നും ജനവിധി തേടും എന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. മണ്ഡലത്തിൽ രണ്ടുദിവസം പ്രചരണത്തിലും തുഷാർ പങ്കെടുത്തു. എന്നാൽ രാഹുൽ ഗാന്ധി വയനാട്ടി മത്സസിക്കും എന്ന കര്യത്തിൽ അന്തിമ തീരുമാനം വന്നതോടെ വയനാട്ടിലെ ബി ഡി ജെ എസ് സ്ഥാനാർത്ഥിയെ മാറ്റും എന്ന് തുഷർ തന്നെ വ്യക്തമാക്കിയിരുന്നു.

ശക്തനായ സ്ഥാനാർത്ഥി വയനാട്ടി മത്സരിപ്പിക്കണം എന്ന ബി ജെ പിയുടെ ആവശ്യത്തെ തുടർന്നാണ് തുഷാർ വയനാട്ടിൽ സ്ഥാനാർത്ഥിയായത്. മണ്ഡലത്തിൽ സുരേഷ് ഗോപിയെ മത്സരിപ്പിക്കണം എന്ന് ബി ജെ പി ജില്ലാ കമ്മറ്റി ആവശ്യം ഉന്നയിച്ചിരുന്നു എങ്കിലും ഇത് പരിഗണിക്കപ്പെട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :