വയനാട്ടിലെ രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിൽ ഉടക്കി, കോൺഗ്രസിനെ ഒഴിവാക്കിയുള്ള പുതിയ രാഷ്ട്രീയ ബദലിന് സി പി എം നീക്കം

Last Modified ഞായര്‍, 31 മാര്‍ച്ച് 2019 (18:07 IST)
കേന്ദ്രത്തിൽ കോൺഗ്രസിനെ ഒഴിവാക്കിയുള്ള പുതിയ രാഷ്ട്രീയ ബദൽ രൂപീകരിക്കാൻ സി പി ഐ എം ശ്രമം ആരംഭിച്ചു. ബി ജെ പിക്കെതിരെ മത്സരം സൃഷ്ടിക്കുന്നതിന് പകരം ഇടതുപക്ഷത്തെ എതിരിടാൻ രാഹുൽ ഗാന്ധി വയനാട്ടി മത്സരിക്കാൻ നിലപാടെടുത്തതോടെയാണ് കോൺഗ്രസുമായി ഉണ്ടാക്കിയ ധാരണകളുമായി ഇനി മുന്നോട്ടുപോകേണ്ടതില്ല എന്ന നിർണായക തിരുമാനം സി പി എം എടുത്തത്.

മായവതിയെ മുൻ‌നിർത്തിയുള്ള പുതിയ രാഷ്ട്രീയ ബദലാനായുള്ള നിക്കങ്ങളാണ് സി പി എം നടത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. മതനിരപേക്ഷ കൂട്ടായ്മയിൽ കോൺഗ്രസ് വെറും കാഴ്ചക്കാരായി മാറും എന്ന് സി പി എം വ്യക്തമാക്കി കഴിഞ്ഞു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെതിരെ സി പി എം സംസ്ഥാന കേന്ദ്ര നേതൃങ്ങൾ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

സി പി എമ്മിനെ എതിരിടാനാണ് രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്. എൽ ഡി എഫും യുഡി എഫും തമ്മിൾ മത്സരം നടക്കുന്ന കേരളത്തിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നത്. ഇടതുപക്ഷത്തിനെതിരെയുള്ള മത്സരമായി മാത്രമേ കാണാൻ കഴിയു എന്നും രാഹുൽ ഗന്ധിയെ പരാജയപ്പെടുത്താനാണ് ഇടതുപക്ഷം പ്രവർത്തിക്കുക എന്നും പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :