നഗരങ്ങളിൽ തരംഗമാകാൻ ബജാജിന്റെ ക്യൂട്ട് !

Last Updated: ഞായര്‍, 31 മാര്‍ച്ച് 2019 (17:01 IST)
ഇന്ത്യൻ നഗരങ്ങളിൽ താരമാകാൻ ബജാജിന്റെ കുഞ്ഞൻ കാറായ ക്യൂട്ട് തയ്യാറെടുക്കുന്നു. 30 കിലോ മിറ്ററിനും 40 കിലോമീറ്ററിനും ഇടയിൽ വേഗപരിധിയുള്ള നഗരങ്ങളിൽ കറിനും ഓട്ടോറിക്ഷക്കും ഇടയിൽ വരുന്ന വാഹനമായ ക്യൂട്ട് ടക്സ്സി രംഗത്ത് വലിയ നേട്ടങ്ങൾ ഉണ്ടാക്കിയേക്കും എന്നാണ് റിപ്പോർട്ടുകൾ.

ട്രാഫിക് പ്രശനങ്ങൾ കുറക്കുന്നതിനും. വേഗ പരിധിക്കുള്ളിൽ ചെറു സർവീസുകൽ നടത്തുന്നതിനും സാധിക്കും എന്നതാണ് ക്യൂട്ടിനെ ഈ രംഗത്ത് നേട്ടം ഉണ്ടാക്കാൻ സഹായിക്കുക. ക്വാഡ്രി സൈകീളുകൾ എന്നറിയപ്പെടുന്ന കുഞ്ഞൻ കാറുകളെ നഗരങ്ങളിലെ ടാക്സി സർവീസുകളിൽ ഉപയോഗപ്പെടുത്തുന്നതിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.


ഓൻലൈൻ ടാക്സി സർവീസുകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് ഓല ഊബർ തുടങ്ങിയ സ്ഥാനപനങ്ങളെ ബജാജ് സമീപിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. 2012ലെ ഓട്ടോ എക്സ്പോയിൽ വാഹനത്തെ വിപണിയിൽ അവതരിപ്പിച്ചിരുന്നു എങ്കിലും സുരക്ഷയെ സമ്പന്ധിച്ച് കോടതിൽ വന്ന ചില പൊതു താൽ‌പാര്യ ഹർജ്ജികൾ വാഹനത്തിന്റെ വിൽ‌പന തടഞ്ഞിരുന്നു. എന്നാൽ കോടതി അനുകൂല നിലപാട് സ്വീകരിച്ചതിനെ തുടർന്ന് ക്യൂട്ടിനെ വീണ്ടും ബജാജ് വിപണിയിൽ അവതരിപ്പിക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :