Last Modified വെള്ളി, 22 മാര്‍ച്ച് 2019 (10:13 IST)
ലോക്സഭാ തെരഞ്ഞെടുപ്പിനായുളള തിയ്യതികൾ പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ആരാധനാലയങ്ങൾ തെരഞ്ഞെടുപ്പ് പ്രചരണത്തിനു വേദിയാകുന്നത് മാതൃകാ പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
ചില ആരാധനാലയങ്ങൾ പ്രചരണത്തിനു ഉപയോഗിക്കുന്നതായി ജില്ലാ ഇലക്ഷൻ ഓഫീസറുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരത്തിൽ ആരാധനാലയങ്ങൾ തെരഞ്ഞെടുപ്പ് പ്രചരണത്തിനു വേദിയാക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കെതിരെയും സ്ഥാനാർത്ഥികൾക്കെതിരെയും ഇതിനു അനുവാദം നൽകുന്ന ആരാധനാലയ ഭാരവാഹികൾക്കെതിരെയും പെരുമാറ്റ ചട്ടലംഘനത്തിനു കർശനമായ നടപടികൾ സ്വീകരിക്കുന്നതാണെന്ന് ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.