ഞാനൊരു കൊലയാളിയല്ല, അക്രമരാഷ്ട്രീയം പ്രചാരണ വിഷയമാക്കും: കെ മുരളീധരൻ

Last Modified വെള്ളി, 22 മാര്‍ച്ച് 2019 (08:59 IST)
അക്രമരാഷ്ട്രീയമാണ് വടകരയിലെ പ്രചരണ വിഷയമെന്നുറപ്പിച്ച് യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍. താനൊരു കൊലയാളിയല്ലെന്ന് വടകരയിൽ പറഞ്ഞു. വടകരയില്‍ ആവേശ്വോജലമായ സ്വീകരണമാണ് കെ മുരളീധരന് ലഭിച്ചത്. പി.കെ കുഞ്ഞാലിക്കുട്ടിയാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്.

നന്‍മയും തിന്‍മയും തമ്മിലുള്ള പോരാട്ടമാണ് വടകരയിലേതെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. മുഖ്യാതിഥിയായെത്തിയ വി.എം സുധീരനും അക്രമരാഷ്ട്രീയത്തെ കുറിച്ച് തന്നെ സംസാരിച്ചു.

‘വ്യക്തിപരമായി ജയരാജനെതിരെ ഞാന്‍ പറയില്ല. ഇന്നലെവരെ ജയരാജനെതിരെ പറഞ്ഞിരുന്നു. പക്ഷേ പാര്‍ട്ടി തന്നെ സ്ഥാനാര്‍ത്ഥിയാക്കിയതു മുതല്‍ വ്യക്തിപരമായി ആരെയും പറയില്ല. എന്നാല്‍ അക്രമരാഷ്ട്രീയത്തിനെതിരെ പറയും. ഇതുതന്നെ ചിലര്‍ക്കെതിരായ വിരല്‍ചൂണ്ടലാകും’ -മുരളീധരന്‍ പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :