കച്ചകെട്ടി കോൺഗ്രസ്, രണ്ടും കൽപ്പിച്ച് കേരള സന്ദർശനത്തിന് തയ്യാറെടുത്ത് രാഹുൽ ഗാന്ധി !

കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കുടുംബാംഗങ്ങളെയും സന്ദശിക്കും.

Last Modified തിങ്കള്‍, 11 മാര്‍ച്ച് 2019 (12:33 IST)
തെരെഞ്ഞെടുപ്പ് പ്രചരണം ഉദ്ഘാടനം ചെയ്യുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മാർച്ച് 13ന് കേരളത്തിൽ. രണ്ടു ദിവസത്തെ സന്ദർശനത്തിനായെത്തുന്ന രാഹുൽ ഗാന്ധി പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കുടുംബാംഗങ്ങളെയും സന്ദശിക്കും. കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.

13 ന് കേരളത്തിലെത്തുന്ന രാഹുൽ ഗാന്ധി യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് 14 ന് രാവിലെ 10ന് തൃശ്ശൂർ ത്രുപ്പയാർ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ ഫിഷര്‍മാൻ പാർലമെന്റിൽ സംബന്ധിക്കും. പിന്നീട് പുൽവാമയിൽ വീരമൃത്യു വരിച്ച വയനാട് സ്വദേശി വസന്തകുമാറിന്റെ കുടുംബത്തെ സന്ദർശിക്കും. അതിനു ശേഷം പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ത് ലാലിന്റെയും കുടുംബാംഗങ്ങളെ സന്ദർശിക്കുക. വൈകുന്നേരം 3ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മലബാർ ജില്ലകളുടെ ജനമഹാറാലിയും രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യും.

രാജ്യത്ത് ഏഴു ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടത്തുക ആദ്യ ഘട്ടത്തിൽ ഏപ്രിൽ 11ന് തിരഞ്ഞെടുപ്പിന് തുടക്കമാകും. എന്നാൽ കേരളത്തിൽ മൂന്നാം ഘട്ടത്തിൽ ഏപ്രിൽ 23നാണ് തിരഞ്ഞെടുപ്പ് നടക്കുക. മെയ് 23നാണ് വോട്ടെണ്ണൽ. കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കും ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :