കോൺഗ്രസ് പട്ടികയിൽ ഉണ്ടാവുക 'മിടുക്കന്മാരും ചുണക്കുട്ടികളും'; വൻവിജയം നേടുമെന്ന് രമേശ് ചെന്നിത്തല

മുല്ലപ്പള്ളി സിറ്റിംങ് എംപിയാണ്. കെപിസിസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴേ ഇനി മത്സരിക്കില്ലെന്നു പറഞ്ഞിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

Last Modified ശനി, 16 മാര്‍ച്ച് 2019 (16:42 IST)
യുഡിഎഫിനായി മത്സരിക്കാൻ ഇറങ്ങുന്നത് ചുണക്കുട്ടികളും മിടുക്കന്മാരായ സ്ഥാനാർത്ഥികളുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏറ്റവും നല്ല സ്ഥാനാർത്ഥി പട്ടിക തന്നെയാവും വൈകുന്നേരത്തോടെ പുറത്തിറങ്ങുന്നത്. കേരളത്തിൽ പാർട്ടി വൻ വിജയം നേടുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കെസി വേണുഗോപാൽ ആലപ്പുഴയിൽ മത്സരിക്കണമെന്നായിരുന്നു തന്റെ വ്യക്ത്പരമായ ആഗ്രഹം. പക്ഷെ രാജ്യവ്യാപകമായ ചുമലതയുളളതിനാലാണ് അദ്ദേഹം മത്സര രംഗത്തില്ലാത്തത്. മുല്ലപ്പള്ളി സിറ്റിംങ് എംപിയാണ്. കെപിസിസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴേ ഇനി മത്സരിക്കില്ലെന്നു പറഞ്ഞിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിൽ എവിടെ നിന്നാലും ജയിക്കുന്ന നേതാവാണ് ഉമ്മൻ ചാണ്ടി. അദ്ദേഹം മത്സര രംഗത്തു നിന്നും സ്വയം പിൻ മാറിയതാണ്.


വമ്പൻ ഭൂരിപക്ഷത്തിൽ വിജയം നേടാൻ സാധ്യതയുളളവരെയാണ് യുഡിഎഫ് മത്സര രംഗത്തിറക്കുന്നതെന്ന് പട്ടിക പ്രഖ്യാപിക്കുന്നതോടെ എല്ലാവർക്കും ബോധ്യമാകുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :