‘ഹൈക്കമാൻഡല്ല, വെറും ലോ കമാന്‍ഡ്’; കോൺഗ്രസിനെ പരിഹസിച്ച് എൻഎസ് മാധവൻ

കോൺഗ്രസിന്റെ ഉന്നതാധികാരി സമിതിയായ ഹൈക്കമാൻഡ് വെറും ലോ കമാന്റായി മാറിയെന്ന് ട്വിറ്ററിൽ കുറിച്ചു.

Last Updated: ശനി, 16 മാര്‍ച്ച് 2019 (15:22 IST)
കോൺഗ്രസിനെതിരെ രൂക്ഷ പ്രതികരണവുമായി എഴുത്തുകാരൻ എൻഎസ് മാധവൻ. കോൺഗ്രസിന്റെ ഉന്നതാധികാരി സമിതിയായ ഹൈക്കമാൻഡ് വെറും ലോ കമാന്റായി മാറിയെന്ന് ട്വിറ്ററിൽ കുറിച്ചു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ട് ഒരാഴ്ചയായി. എന്നിട്ടും കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ സംബന്ധിച്ച ഒരു സൂചന പോലും നൽകിയിട്ടില്ല. ഡൽഹിയിൽ ആം ആദ്മി പാർട്ടിയുമായുളള സഖ്യസാധ്യത മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ഇല്ലാക്കിയതിലൂടെ മുഴുവൻ സീറ്റിലും മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെടും. അതുകൊണ്ട് കോൺഗ്രസ് ഹൈക്കമാൻഡ് എന്നത് ലോ കമാന്റായി മാറിയെന്നും ട്വിറ്ററിൽ കുറിച്ചു.

കേരളത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ഒന്നാം ഘട്ട പ്രചാരണം പൂർത്തിയാക്കി കഴിഞ്ഞു. കോൺഗ്രസ് ഇന്നു വൈകിട്ട് 6.15നു സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :