ബിഎസ്‌പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന നേതാവിനെ തല്ലിക്കൊന്നു

  Congress , BSP , Devendra Chourasia , ദേവേന്ദ്ര ചൗരസ്യ , ബിഎസ്‌പി , കോണ്‍ഗ്രസ് , കൊല
ഭോപ്പാല്‍| Last Modified ശനി, 16 മാര്‍ച്ച് 2019 (15:54 IST)
ബിഎസ്‌പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നയാളെ തല്ലിക്കൊന്നു. എന്നയാളാണ് കൊല്ലപ്പെട്ടത്. മധ്യപ്രദേശിലെ ദമോയിലായിരുന്നു സംഭവം നടന്നത്.

വെള്ളിയാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. ചൗരസ്യ കോണ്‍ഗ്രസില്‍ ചേര്‍ന്ന കാര്യം നാട്ടില്‍ പരസ്യമായതോടെ ഒരു സംഘം ആളുകള്‍ ഇയാളെ പിന്തുടരുകയും ആക്രമിക്കുകയുമായിരുന്നു. ഇരുമ്പ് ദണ്ഡുകളുപയോഗിച്ചാണ് അക്രമികള്‍ ചൗരസ്യയെ ആക്രമിച്ചത്.

ചൗരസ്യയെ രക്ഷിക്കാന്‍ ശ്രമിച്ച മകനെയും സംഘം ആക്രമിച്ചു. ഗുരുതര പരുക്കുകളുമായി ഇയാള്‍ ആശുപത്രിയിലാണ്. പ്രദേശത്തെ ബിഎസ്‌പിയുടെ പ്രമുഖ നേതാവായിരുന്നു ചൗരസ്യ. ഇയാ‍ള്‍ കോണ്‍ഗ്രസില്‍ എത്തിയത് ബിഎസ്‌പിക്ക് കനത്ത തിരിച്ചടിയായി തീര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് നടന്നതെന്നാണ് നിഗമനം.

കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ച പൊലീസ്
കൊലപാതകവുമായി ബന്ധപ്പെട്ട് ദമോ പത്താരിയ മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എ രാം ഭായിയുടെ ഭര്‍ത്താവ് ഗോവിന്ദ് സിംഗ് ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ കേസെടുത്തു. പ്രതി ചേര്‍ക്കപ്പെട്ടവര്‍ ഒളിവിലാണ്‌. ഇവര്‍ക്കായി തിരച്ചിലാരംഭിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :