'ഒരു വനിതയേയും വേദനിപ്പിക്കാറില്ല, സ്തീകൾ കൂടുതലായി പൊതുരംഗത്തു വരണം എന്ന നിലപാടാണ് എനിക്കുള്ളത്'; വിവാദത്തിൽ വിശദീകരണവുമായി വിജയരാഘവൻ

പ്രസ്താവന വളച്ചൊടിച്ചത് മാധ്യമങ്ങളാണ്.

Last Modified ചൊവ്വ, 2 ഏപ്രില്‍ 2019 (12:42 IST)
ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിനെതിരായ പരാമർശത്തിൽ വിശദീകരണവുമായി ഇടതുമുന്നണി കൺവീനർ എ വിജയരാഘവൻ. രമ്യ ഹരിദാസിനെതിരെ
അശ്ലീല പരാമര്‍ശം നടത്തിയിട്ടില്ല. പ്രസ്താവന വളച്ചൊടിച്ചത് മാധ്യമങ്ങളാണ്. കോൺഗ്രസും ലീഗും തെരഞ്ഞെടുപ്പിൽ തോൽക്കുമെന്നാണ് ഉദ്ദേശിച്ചത്. അതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്തതെന്നും വിശദീകരിച്ചു.

ആരെ കുറിച്ചും മോശമായി സംസാരിക്കുന്ന സ്വഭാവം സിപിഎമ്മിനില്ല, ഇടത് മുന്നണിക്കും ഇല്ല. സ്ത്രീകൾ പൊതു രംഗത്ത് വരണം എന്ന അഭിപ്രായം ഉള്ളയാളാണ് താനെന്നും എ വിജയരാഘവൻ പറഞ്ഞു. പ്രത്യേക വനിതയെ ഉദ്ദേശിച്ച് മോശം പരാമര്‍ശം നടത്തില്ല. വീട്ടിൽ ഭാര്യയും പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളാണ്. ആരെയും വിഷമിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അതു
കൊണ്ടുതന്നെ അധിക്ഷേപിക്കപ്പെട്ടെന്ന് രമ്യ ഹരിദാസ് കരുതേണ്ടതില്ലെന്നും വിജയരാഘവൻ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :