ആലത്തൂരിൽ നിന്നും പുതുചരിത്രമെഴുതാൻ രമ്യാ ഹരിദാസ് എത്തുന്നു!

ആദിവാസി- ദളിത് സമരങ്ങളിൽ സജീവമായി പങ്കെടുത്തിട്ടുണ്ട്.

Last Modified ഞായര്‍, 17 മാര്‍ച്ച് 2019 (17:30 IST)
രാഹുൽ ഗാന്ധിയുടെ ടാലൻഡ് ഹണ്ടിലൂടെ യുവനേതൃ നിരയിലേക്ക് ഉയർന്നുവന്ന രമ്യാ ഹരിദാസാണ് യുഡിഎഫിന്റെ ആലത്തൂരിലെ സ്ഥാനാർത്ഥി. ഇപ്പൊൾ കോഴിക്കോട് കുന്ദമംഗലത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് രമ്യ. യൂത്ത് കോൺഗ്രസ് ദേശീയ കോ ഓർഡിനേറ്റർ, കോഴിക്കോട് പാർലമെന്റ് മണ്ഡലം സെക്രട്ടറി തുടങ്ങിയ പദവികൾ രമ്യ വഹിച്ചിട്ടുണ്ട്. ആദിവാസി- ദളിത് സമരങ്ങളിൽ സജീവമായി പങ്കെടുത്തിട്ടുണ്ട്.

ബി എ മ്യൂസിക്കിൽ ബിരുദധാരിയായ രമ്യ ജില്ലാ സംസ്ഥാന സ്ക്കൂൾ കലോൽത്സവ നൃത്ത സംഗീത വേദികളിൽ നിറ സാനിധ്യമായിരുന്നു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ആറു വർഷം മുൻപ് ഡൽഹിയിൽ 4 ദിവസം നടന്ന ടാലൻഡ് ഹണ്ട് എന്ന പരിപാടിയിൽ ഏവരുടെയും ശ്രദ്ധ നേടിയെടുത്തു. അങ്ങനെ രാഹുൽ ഗാന്ധിയുടെ പ്രത്യേക ടീമിൽ ഇടം നേടുകയും ചെയ്തു. 2012ൽ ജപ്പാനിൽ നടന്ന ലോക യുവജന സമ്മേളനത്തിലും പങ്കെടുത്തു.

ചെറുപ്പക്കാൻ പൊതുരംഗത്തേക്കു വരുന്നത് നമുക്ക് സന്തോഷത്തോടെ സ്വാഗതം ചെയ്യാം. പുതുതലമുറയുടെ ഊർജ്ജസ്വലമായ കാഴ്ച്ചപ്പാടുകൾക്കും അഭിപ്രായങ്ങൾക്കും കൂടി നമുക്കിനി കാതോർക്കാംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :