ആലത്തൂരിൽ അമ്പലക്കമ്മറ്റി തെരഞ്ഞെടുപ്പല്ല നടക്കുന്നത്; രമ്യാ ഹരിദാസിനെ വിമർശിച്ച് ദീപാ നിശാന്തിന്റെ കുറുപ്പ്

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനം.

Last Modified ചൊവ്വ, 26 മാര്‍ച്ച് 2019 (11:48 IST)
ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിന് വോട്ട് അഭ്യർത്ഥിച്ചുകൊണ്ടുള്ള പരസ്യവാചകങ്ങളെ വിമർശിച്ച് എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനം.

രമ്യ തെരഞ്ഞെടുക്കപ്പെട്ടാൽ ലോക്സഭയിലെത്തുന്ന ആദ്യത്തെ ദളിത് വനിതാ എംപി ആവും എന്നാണ് അവകാശ വാദം. എന്നാൽ സിപിഐ നേതാവായിരുന്ന ഭാർഗവി തങ്കപ്പൻ 1971ൽ അടൂരിൽ നിന്ന് ലോക്സഭാംഗമായത് മറന്നുപോയോ എന്ന് ദീപ നിശാന്ത് ചോദിക്കുന്നു. മറ്റൊന്ന്, പരസ്യവാചകത്തിലുള്ള മാളികപ്പുറത്തമ്മയായാലും തെരഞ്ഞെടുപ്പും തമ്മിൽ എന്താണ് ബന്ധമെന്ന് ദീപ ചോദിക്കുന്നു.

പൗരസംരക്ഷണത്തിനും നിയമനിർമ്മാണത്തിനും സദാ ജാഗരൂകരാകേണ്ട വ്യക്തികളെ തെരഞ്ഞെടുക്കുന്ന ജനാധിപത്യ പ്രക്രികയയാണിത്. സ്ഥാനാർത്ഥി എത്ര മനോഹരമായി പാടുന്നു, ഡാൻസ് കളിക്കുന്നു ഏതു മതവിശ്വാസിയാണ് എന്നതൊന്നുമല്ല അവിടെ വിഷയമാക്കേണ്ടത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :