അനുബന്ധ വാര്‍ത്തകള്‍
- ഹീലുള്ള ചെരിപ്പ് പതിവായി ധരിച്ചാല്‍ നടുവേദന ഉറപ്പ് !
- വയേഡ് ബ്രാ ധരിക്കുന്നത് നല്ലതാണോ?
- ചീത്ത മണം വരില്ല; ഉണ്ണി മുകുന്ദന് മുട്ട കഴിക്കുന്നത് ഇങ്ങനെ
- Suitable names for baby born in January 1: ജനുവരി ഒന്നിനു പിറക്കുന്ന ആണ്‍കുഞ്ഞുങ്ങള്‍ക്ക് പറ്റിയ കിടിലന്‍ പേരുകള്‍
- ഒരു സോപ്പ് കൊണ്ടാണോ വീട്ടില്‍ എല്ലാവരും കുളിക്കുന്നത്?
ഹെല്‍മറ്റ് ധരിച്ചാല്‍ മുടി കൊഴിയുമോ?
ശാസ്ത്രീയമായി പറഞ്ഞാല്‍ ഹെല്‍മറ്റ് ഉപയോഗിക്കുന്നതുകൊണ്ട് മാത്രം നിങ്ങള്‍ക്ക് മുടി കൊഴിച്ചില്‍ ഉണ്ടാകുന്നില്ല
ടൂവിലര്‍ ഓടിക്കുമ്പോള്‍ നിര്‍ബന്ധമായും ഹെല്‍മറ്റ് ഉപയോഗിക്കണം. തലയുടെ സംരക്ഷണത്തിനു വേണ്ടിയാണ് ഹെല്‍മറ്റ് ധരിക്കേണ്ടത്. എന്നാല്‍ ഹെല്‍മറ്റ് ധരിച്ചാല്‍ മുടി കൊഴിച്ചില്‍ ഉണ്ടാകുമെന്ന് പേടിക്കുന്നവര്‍ ഉണ്ട്. അതില്‍ എന്തെങ്കിലും യാഥാര്‍ഥ്യമുണ്ടോ?
ശാസ്ത്രീയമായി പറഞ്ഞാല്‍ ഹെല്‍മറ്റ് ഉപയോഗിക്കുന്നതുകൊണ്ട് മാത്രം നിങ്ങള്‍ക്ക് മുടി കൊഴിച്ചില്‍ ഉണ്ടാകുന്നില്ല. ഹെല്‍മറ്റുകള്‍ ദീര്‍ഘകാലം ഉപയോഗിക്കുന്നത് മുടികൊഴിച്ചിലിന് കാരണമാകുമെന്ന് വൈദ്യശാസ്ത്രപരമായി ഇതുവരെ തെളിയിച്ചിട്ടില്ല. നേരത്തെ മുടികൊഴിച്ചല്‍ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ഹെല്‍മറ്റ് മുടികൊഴിച്ചില്‍ വര്‍ധിപ്പിക്കുന്ന ധാരാളം ഘടകങ്ങളില്‍ ഒന്ന് മാത്രമാണ്. അല്ലാതെ ഹെല്‍മറ്റ് ഉപയോഗിച്ചതുകൊണ്ട് മാത്രം ഒരാള്‍ക്ക് മുടികൊഴിച്ചില്‍ ഉണ്ടാകുന്നില്ല.
എന്നാല്‍ കൂടുതല്‍ നേരം ഹെല്‍മറ്റ് ധരിക്കുന്നത് വിയര്‍പ്പ് മൂലമുള്ള ശുചിത്വ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. ഇത് താരനും കാരണമാകും.
അടുത്ത ലേഖനം