ചീത്ത മണം വരില്ല; ഉണ്ണി മുകുന്ദന്‍ മുട്ട കഴിക്കുന്നത് ഇങ്ങനെ

പുഴുങ്ങിയ മുട്ട നടുകീറിയ ശേഷം അതിനു ഇടയിലേക്ക് ഫ്രൂട്ട്‌സ് എന്തെങ്കിലും വയ്ക്കണം

രേണുക വേണു| Last Modified ചൊവ്വ, 7 ജനുവരി 2025 (12:09 IST)

കോഴിമുട്ട പുഴുങ്ങി കഴിക്കുന്നത് ആരോഗ്യത്തിനു വളരെ നല്ലതാണ്. ഫിറ്റ്‌നെസിനു കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സിനിമ താരങ്ങളുടെ ഇഷ്ട ഭക്ഷണമാണ് പ്രോട്ടീന്‍ ധാരാളം അടങ്ങിയ മുട്ട. കടുത്ത ഫുഡ് ഡയറ്റ് ഉള്ള ദിവസങ്ങളില്‍ താന്‍ മുട്ട മാത്രമേ കഴിക്കാറുള്ളൂ എന്ന് നടന്‍ ഉണ്ണി മുകുന്ദന്‍ പറയുന്നു. ചില ദിവസങ്ങളില്‍ 20 മുതല്‍ 30 വരെ പുഴുങ്ങിയ മുട്ട കഴിക്കുമെന്ന് താരം പറഞ്ഞു.

അതേസമയം മുട്ട അമിതമായി കഴിക്കുമ്പോള്‍ ഉണ്ടാകുന്ന ദുര്‍ഗന്ധം ഒഴിവാക്കാനുള്ള ടിപ്‌സും താരം പറഞ്ഞുതരുന്നുണ്ട്. ഫ്രൂട്ട്‌സ് കൂടി ചേര്‍ത്ത് മുട്ട കഴിക്കണമെന്നാണ് താരം പറയുന്നത്.

പുഴുങ്ങിയ മുട്ട നടുകീറിയ ശേഷം അതിനു ഇടയിലേക്ക് ഫ്രൂട്ട്‌സ് എന്തെങ്കിലും വയ്ക്കണം. മുട്ടയുടെ നടുക്ക് ഒരു അല്ലി ഓറഞ്ചോ അല്ലെങ്കില്‍ ചെറിയ കഷണം ആപ്പിളോ വയ്ക്കാം. എന്നിട്ട് അത് ഒരുമിച്ച് കഴിക്കുന്നത് നല്ലതാണ്. അങ്ങനെ ചെയ്യുമ്പോള്‍ മുട്ട കഴിക്കുന്നതിലൂടെ ഉള്ള ദുര്‍ഗന്ധം ഒഴിവാക്കാം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :