സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 18 ഓഗസ്റ്റ് 2022 (09:49 IST)
വിഷ്ണുവാണ് ശ്രീകൃഷ്ണന്‍. വിഷ്ണുവിന് ചേരുന്ന വഴിപാടുകളും അര്‍ച്ചനകളും എല്ലാം പൊതുവേ ശ്രീകൃഷ്‌നനും ആകാവുന്നതാണ്.
എന്നാല്‍ വെണ്ണ നൈവേദ്യവും നെയ് വിളക്കുമാണ് ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ കണ്ടുവരുന്ന പ്രധാന വഴിപാടുകള്‍. രാജഗോപാല മന്ത്ര പുഷ്പാഞ്ജലി, പുരുഷ സൂക്ത പുഷ്പാഞ്ജലി എന്നിവയും പ്രധാന വഴിപാടുകള്‍ തന്നെ.
പഞ്ചസാര നിവേദ്യം, പാല്‍പ്പായ സനിവേദ്യം, മഞ്ഞപ്പട്ട് ചാര്‍ത്തല്‍ എന്നിവയ്ക്കും പ്രാധാന്യമുണ്ട്. അവലുമാം മലരുമാം ഫലവുമാം .... മലര്‍ക്കന്യാ മണവാളനൊക്കെയുമാകാം എന്ന കവി വചനം സൂചിപ്പിക്കുന്നത് അവലും മലരും പഴവുമെല്ലാം വിഷ്ണുവിനും കൃഷ്ണനുമൊക്കെ പ്രിയപ്പെട്ടവയാണെന്നാണ്.
കൃഷ്ണക്ഷേത്രങ്ങളില്‍ ഉണ്ണിയപ്പം, ലഡ്ഡു, എള്ളുണ്ട, പാല്‍പ്പായസം, ത്രിമധുരം, വെണ്ണ, കദളിപ്പഴം എന്നിവ നിവേദിക്കാറുണ്ട്. എങ്കിലും വെണ്ണയും പാല്‍പ്പായസവും തന്നെയാണ് കൃഷ്ണന്റെ ഇഷ്ടനിവേദ്യങ്ങള്‍.
ജന്മാന്തര പാപങ്ങള്‍ മാറ്റുന്നതിനും ഇഷ്ട സിദ്ധിക്കുമാണ് സാധാരണ വിഷ്ണുപൂജ നടത്താറുള്ളത്. വ്യാഴാഴ്ച, തിരുവോണം, രോഹിണി നക്ഷത്രങ്ങള്‍, നവമി, പൌര്‍ണ്ണമി എന്നിവ വിഷ്ണു പൂജയ്ക്ക് കൊള്ളാം.
ഐശ്വര്യവും ധനസമൃദ്ധിയും ഉണ്ടാകാന്‍ വിഷ്ണുവിനെയാണ് പൂജിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുക. ലോകത്തിലെ തന്നെ ഏറ്റവും ധനികനായ ഈശ്വരന്‍
തിരുപ്പതി വെങ്കിടാചലപതി എന്ന മഹാവിഷ്ണുവാണല്ലോ. ധനവര്‍ദ്ധനയ്ക്കായി ഏറ്റവും അധികം പ്രാര്‍ത്ഥന നടക്കുന്നതും ധനലബ്ധിയുടെ ഉപകാര സ്മരണയായി ഭണ്ഡാരവരവ് ലഭിക്കുന്നതും തിരുപ്പതിയിലാണ്.