അനുബന്ധ വാര്‍ത്തകള്‍
- സുരക്ഷയാണ് കേരളസവാരിയുടെ പ്രത്യേകത; അറിയേണ്ടത് ഇക്കാര്യങ്ങള്‍
- മോട്ടോര്‍ തൊഴിലാളികള്‍ക്ക് വരുമാനം: കേരള സവാരിക്ക് തുടക്കമായി
- ഭാര്യയെ മറ്റ് സ്ത്രീകളുമായി താരതമ്യം ചെയ്യുന്നത് ക്രൂരതയെന്ന് ഹൈക്കോടതി
- കോട്ടയത്ത് എന്‍സിസിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
- Onam chantha: ഓണചന്തകൾ ഈ മാസം 27 മുതൽ, 10 മുതൽ 40 ശതമാനം വരെ വിലക്കുറവ്
ഇന്ന് ശ്രീകൃഷ്ണ ജയന്തി; അറിഞ്ഞിരിക്കേണ്ടത് ഇക്കാര്യങ്ങള്‍
ഭക്തരുടെ മനസ്സില്‍ ആഘോഷത്തിന്റെ നെയ്ത്തിരികള്‍ തെളിച്ചുകൊണ്ട് വീണ്ടും ശ്രീകൃഷ്ണ ജയന്തി. ഉണ്ണിക്കണ്ണന്റെ ജന്മദിനം ആഘോഷമാക്കുവാന്‍ നാടെങ്ങും ഒരുങ്ങിക്കഴിഞ്ഞു. കൃഷ്ണക്ഷേത്രങ്ങള്‍ ദീപാലങ്കാരത്തിലും ഭക്തിഘോഷങ്ങളിലും നിറഞ്ഞിരിക്കുന്നു. കണ്ണനെ സ്തുതിയ്ക്കുന്ന കീര്‍ത്തനങ്ങള്‍ മുഴങ്ങുകയാണെവിടെയും.
ബാലഗോകുലം ഈ ദിനം ബാലദിനമായി ആചരിക്കുന്നു. നാടെങ്ങും ശോഭായാത്രകളും നടക്കും. ശ്രീകൃഷ്ണന്റെ ജന്മദേശമായ ഉത്തര്‍പ്രദേശിലെ മഥുരയയിലും ദ്വാരകയിലും മറ്റും ശ്രാവണപൂര്‍ണ്ണിമക്കുശേഷമുള്ള അഷ്ടമിക്ക് - ജന്മാഷ്ടമിക്ക് - ശ്രീകൃഷ്ണജയന്തി ആഘോഷിച്ചിരുന്നു.
അഷ്ടമിയും രോഹിണിയും ഒന്നിയ്ക്കുന്നദിനം
ചിങ്ങമാസത്തിലെ അഷ്ടമി രോഹിണി- ഭക്തിയുടെയും പ്രണയത്തിന്റെയും വാത്സല്യത്തിന്റെയും അവതാരമായ കൃഷ്ണഭഗവാന് പിറന്ന ജന്മാഷ്ടമി. ചിങ്ങമാസത്തിലെ അഷ്ടമിയും രോഹിണിയും ചേര്‍ന്ന ദിവസമാണിത് .
യുഗങ്ങള്‍ നാലാണ്. കൃത, ത്രേതാ, ദ്വാപര, കലി എന്നിങ്ങനെ. ഇതില്‍ ദ്വാപരയുഗത്തിലാണു ശ്രീകൃഷ്ണന്റെ ജനനം എന്നാണു വിശ്വാസം.