1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കൊച്ചി വാര്‍ത്ത
  4. Lockdown: Accident in Kochi

കമ്യൂണിറ്റി കിച്ചണില്‍ നിന്ന് ഭക്ഷണം വാങ്ങാന്‍ നിന്നവര്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; 2 പേരുടെ നില ഗുരുതരം

Lockdown
കമ്യൂണിറ്റി കിച്ചണില്‍ നിന്ന് ഭക്ഷണം വാങ്ങാന്‍ കാത്തു നിന്നവര്‍ക്കിടയിലേക്ക് മിനിലോറി പാഞ്ഞുകയറി. എറണാകുളം ടൗണ്‍ ഹാളിന് സമീപം തിങ്കളാഴ്‌ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്.
 
അപകടത്തില്‍ ഡ്രൈവര്‍ അടക്കം അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. സമൂഹ അടുക്കളയിലേയ്ക്ക് വെള്ളവുമായി വന്ന ലോറിയാണ് നീയന്ത്രണം വിട്ട് ആള്‍ക്കുട്ടത്തിലേക്ക് ഇടിച്ച് കയറിയത്. 
 
നോര്‍ത്ത് പാലത്തിന് സമീപം ഭക്ഷണം കാത്ത് നിന്നവര്‍ക്കിടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്.
അടുത്ത ലേഖനം
പ്രധാനമന്ത്രി നാളെ രാവിലെ 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും