ലേക്‌ഷോറില്‍ 50 നഴ്സുമാരെ പിരിച്ചുവിട്ടു

കൊച്ചി| WEBDUNIA| Last Modified ചൊവ്വ, 31 ജനുവരി 2012 (14:44 IST)
വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം നടത്തിയ 50 നഴ്‌സുമാരെ ലേക്‌ഷോര്‍ ആശുപത്രി മാനേജുമെന്‍റ് പിരിച്ചുവിട്ടു. മാത്രമല്ല, ഈ നഴ്സുമാര്‍ക്കെതിരെ കേസ് കൊടുക്കാനും മാനേജുമെന്‍റ് തീരുമാനിച്ചു. ഇവര്‍ക്ക് പകരം പുതിയ നഴ്‌സുമാരെ നിയമിക്കുകയും ചെയ്തു. വന്‍ പൊലീസ് സംരക്ഷണത്തോടെയാണ് പുതിയ നഴ്സുമാര്‍ ജോലി ചെയ്യുന്നത്.

പ്രൊബേഷന്‍ പിരീഡിലുള്ള നഴ്‌സുമാര്‍ക്ക് സമരം ചെയ്യാന്‍ അനുവാദമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാനേജ്‌മെന്‍റ് 50 പേരെ പിരിച്ചുവിട്ടിരിക്കുന്നത്. സമരം അനധികൃതമാണെന്ന് കാണിച്ച് മാനേജ്‌മെന്‍റ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :