കണ്ണൂരിന് മാത്രമായി ഒരു പൊലീസ് നയമില്ല: കെ സി ജോസഫ്
തിരുവനന്തപുരം|
WEBDUNIA|
Last Modified ചൊവ്വ, 31 ജനുവരി 2012 (18:35 IST)
കണ്ണൂരിന് മാത്രമായി ഒരു പൊലീസ് നയമില്ലെന്ന് കെ സി ജോസഫ്. കണ്ണൂരില്‍ നടപ്പിലാക്കിയത് പൊലീസിന്റെ പൊതുനയമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കണ്ണൂരിലെ പോസറ്റര്‍ വിവാദത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങളെക്കുറിച്ച് പരസ്യവിമര്‍ശനം പാടില്ലെന്ന് കെ പി സി സി പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ആരെങ്കിലും പരസ്യവിമര്‍ശനം നടത്തിയിട്ടുണ്ടെങ്കില്‍ അത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ പി സി സി പ്രസിഡന്റിന്റെ നിര്‍ദേശം പാലിക്കാന്‍ എല്ലാകോണ്‍ഗ്രസുകാരും ബാധ്യസ്‌ഥരാണെന്നും അദ്ദേഹം പറഞ്ഞു