കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ നഴ്സുമാര്‍ സമരത്തില്‍

കോലഞ്ചേരി| WEBDUNIA|
ആശുപത്രി മാനേജുമെന്റുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനേത്തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ നഴ്സുമാര്‍ അനിശ്ചിതകാല സമരം തുടങ്ങി. ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്ന അറുനൂറിലേറെ പേരാണ് സമരത്തില്‍ പങ്കെടുക്കുന്നത്.

സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ് നഴ്സുമാര്‍ സമരം നടത്തുന്നത്. നഴ്സുമാരുടെ സംഘടനയും ആശുപത്രി മാനേജുമെന്റും തൊഴില്‍ വകുപ്പുമായി ഇക്കാര്യത്തില്‍ രണ്ടു വട്ടം ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇവര്‍ സമരത്തിലേക്ക് നീങ്ങിയത്.

യുണെറ്റഡ് നേഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലും നേരത്തെ നഴ്സുമാര്‍ സമരം നടത്തിയിരുന്നു. പത്തുദിവസത്തിന് ശേഷമാണ് സമരം ഒത്തുതീര്‍പ്പായത്. സര്‍ക്കാര്‍ അംഗീകരിച്ച മിനിമം വേതനം നടപ്പാക്കുമെന്ന മാനേജ്മെന്റിന്റെ ഉറപ്പിന്‍‌മേലാണ് സമരം അവസാനിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :