‘മുഖ്യമന്ത്രി വലിയ വേന്ദ്രന്‍; സരിതയെ കാണാന്‍ ജയിലില്‍ അഞ്ജാതനെത്തി’
പത്തനംതിട്ട|
WEBDUNIA|
PRO
PRO
മുഖ്യമന്ത്രി വലിയ വേന്ദ്രനെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്. പാര്‍ട്ടിക്ക് വേണ്ടിയാണ് കടുത്ത അപമാനം സഹിച്ച് ചീഫ് വിപ്പായി തുടരുന്നത്. തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ പൂര്‍ണ ഉത്തരവാദിത്വം ഉമ്മന്‍ചാണ്ടിക്കാണ്. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പി സി ജോര്‍ജ് മുഖ്യമന്ത്രിയെ വിമര്‍ശിച്ചത്.
എന്തിനാണ് മുഖ്യമന്ത്രി ഇങ്ങനെ സലിംരാജിനെ ഭയപ്പെടുന്നതെന്നും പിസി ജോര്‍ജ് ചോദിച്ചു. സോളാര്‍ കേസില്‍ പൊലീസ് അന്വേഷണം പരാജയമെന്നാണ് ജനവികാരം. കൊച്ചി സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിത എസ് നായര്‍ കോടതിയില്‍ മൊഴി മാറ്റി പറയുന്നതിന് മുമ്പ് ഒരു വ്യക്തി കാണാന്‍ ചെന്നിരുന്നു. വേഷം മാറിയാണ് അജ്ഞാതന്‍ കാണാന്‍ ചെന്നതെന്നും പിസി ജോര്‍ജ്ജ് വെളിപ്പെടുത്തി.
അട്ടകുളങ്ങര ജയിലില്‍ ചെന്നാണ് ഇയാള്‍ സരിതയെ കണ്ടതെന്നും വ്യക്തി പത്തനാപുരം സ്വദേശിയാണെന്നും പിസി ജോര്‍ജ് വ്യക്തമാക്കി. എന്നാല്‍ അജ്ഞാത വ്യക്തിയുടെ പേര് പറയുന്നില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. ഈ വ്യക്തിയാണ് പത്തനംതിട്ട കോടതിയില്‍ സരിതയ്ക്കായി കോടതിയില്‍ പണം അടച്ചത്. ഇതിനെ കുറിച്ച് അന്വേഷണം നടത്താത്തതെന്താണെന്നും പിസി ജോര്‍ജ് ചോദിച്ചു.