ജുഡീഷ്യല്‍ അന്വേഷണം നടത്താമെന്ന് പിണറായിക്ക് ഉറപ്പ് നല്‍കിയിരുന്നുവെന്ന് തിരുവഞ്ചൂര്‍

തിരുവനന്തപുരം: | WEBDUNIA|
PRO
PRO
സോളാര്‍ തട്ടിപ്പില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താമെന്ന് പിണറായിക്ക് ഉറപ്പ് നല്‍കിയിരുന്നതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മുഖ്യമന്ത്രിയുടെ ഓഫീസിനെ അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് പിണറായി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് ഫോണ്‍ സംഭാഷണത്തില്‍ അറിയിച്ചതായും തിരുവഞ്ചൂര്‍ പറഞ്ഞു. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് എല്‍ഡിഎഫ് നടത്തിയ ഉപരോധസമരം അവസാനിച്ച ദിവസമാണ് പിണറായിയുമായി ഫോണില്‍ സംസാരിച്ചത്.

പിണറായിയെ ഫോണില്‍ വിളിച്ചെന്ന കാര്യം നേരത്തെ തന്നെ തിരുവഞ്ചൂര്‍ സമ്മതിച്ചിരുന്നു. എന്നാല്‍ ജുഡീഷ്യല്‍ അന്വേഷണവുമായി ബന്ധപ്പെട്ടല്ല സംസാരിച്ചതെന്നും ടേംസ് ഓഫ് റഫറന്‍സില്‍ മുഖ്യമന്ത്രിയെയും ഓഫീസിനെയും ഉള്‍പ്പെടുത്താമെന്ന് പറഞ്ഞിട്ടില്ലെന്നുമായിരുന്നു അന്ന് തിരുവഞ്ചൂര്‍ പറഞ്ഞിരുന്നത്. തിരുവഞ്ചൂരുമായി ഫോണില്‍ സംസാരിച്ചെന്ന് സമ്മതിച്ച പിണറായി എന്നാല്‍ എന്തുകാര്യവുമായി ബന്ധപ്പെട്ടാണ് വിളിച്ചതെന്ന് വെളിപ്പെടുത്താന്‍ തയ്യാറായിരുന്നില്ല.

എല്‍ഡിഎഫ് ഉപരോധസമരം പിന്‍വലിച്ചത് യുഡിഎഫുമായി ഒത്തുതീര്‍പ്പിലെത്തിയതുകൊണ്ടാണെന്നുളള ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ എല്‍ഡിഎഫ് ഈ ആരോപണം തള്ളി. ഇതുമായി ബന്ധപ്പെട്ട് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നടത്തിയ പ്രസ്താവയും ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. പിണറായിയും തിരുവഞ്ചൂരും ഫോണ്‍ വിളിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ഗോവിന്ദന്‍ മാസ്റ്ററുടെ പ്രസ്താവന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :