‘മുഖ്യധാരാ മാധ്യമങ്ങളെ കോര്‍പറേറ്റുകള്‍ കൈയടക്കി‘

തിരുവനന്തപുരം| Last Modified ചൊവ്വ, 13 മെയ് 2014 (13:25 IST)
മുഖ്യധാരാ മാധ്യമങ്ങളെ കോര്‍പറേറ്റുകള്‍ കൈയടക്കിയെന്നും ഈ സാഹചര്യത്തില്‍ നവമാധ്യമങ്ങളുടെ പ്രസക്തി വളരെ വലുതാണെന്നും സിപി‌എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കിംഗ് സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ കോര്‍പറേറ്റ് കമ്പനിയായ റിലയന്‍സ് വിഴുങ്ങി.

എന്നിട്ട് ഇവിടുത്തെ വലതുപക്ഷ മാധ്യമങ്ങള്‍ അത് അറിഞ്ഞ ഭാവം നടിച്ചില്ല. ഇത് കുത്തകകളുടെ താല്‍പര്യ സംരക്ഷണത്തിന്റെ ഭാഗമാണെന്ന് കാണാമെന്നും പിണറായി പറഞ്ഞു. മറ്റ് പല സാമൂഹിക, രാഷ്‌ട്രീയ പ്രസക്തിയുള്ള വിഷയങ്ങളിലും മുഖ്യാധാര മാധ്യമങ്ങള്‍ പിന്തിരിപ്പന്‍ നയമാണ് സ്വീകരിക്കുന്നത്.

എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പകരം, ജാതീയമായും മതപരമായും ജനങ്ങളെ ഭിന്നിപ്പിക്കുന്ന സംഘടനകളെ ശക്തിപ്പെടുത്താനുള്ള നടപടിയുടെ ഭാഗമായാണ് സര്‍ക്കാര്‍ നിലപാടാണ് എന്നത് മറച്ചു വച്ചാണ് വിദ്യാര്‍ഥി രാഷ്‌ട്രീയ നിരോധത്തിനുള്ള സത്യവാങ്‌മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. നാടിനെ ദശാബ്ദങ്ങള്‍ പിന്നോട്ടു നയിക്കാനുമുള്ള സമീപനമാണ് നടക്കുന്നതെന്നും മാധ്യമങ്ങള്‍ ഇതിനെ എതിര്‍ക്കുന്നില്ലെന്നും പിണറായി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :