ടിപി ചന്ദ്രശേഖരന് വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പികെ കുഞ്ഞനന്തനെ സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന് സന്ദര്‍ശിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിയാണ് പിണറായി കുഞ്ഞനന്തനെ സന്ദര്‍ശിച്ചത്.
പിണറായിക്കൊപ്പം കണ്ണൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പികെ ശ്രീമതി, എംഎല്‍എമാരായ ജയിംസ് മാത്യു, ടിവി രാജേഷ്, സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജന്, എംവി ജയരാജന്, കെകെ രാഗേഷ് എന്നിവരും ജയില്‍ സന്ദര്‍ശിച്ചു. റിമാന്റ് തടവിലുള്ളവര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം നിഷേധിച്ചത് അംഗീകരിക്കാനാകില്ലെന്ന് പി.കെ ശ്രീമതി അഭിപ്രായപ്പെട്ടു.