തിരുവനന്തപുരം|
Last Modified വെള്ളി, 9 മെയ് 2014 (14:31 IST)
കെപിസിസി പ്രസിഡന്റ് വി എം സുധീരനനെതിരായ ഷാനിമോള്‍ ഉസ്‌മാന്റെ പ്രസ്‌താവന ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് വി ഡി സതീശന്‍. വിഷയം ഇങ്ങനെയായിരുന്നില്ല കൈകാര്യം ചെയ്യേണ്ടിയിരുന്നതെന്നും സതീശന്‍ വ്യക്‌തമാക്കി.
വിഎം സുധീരന്‍ അച്ചടക്കലംഘനം നടത്തിയെന്നായിരുന്നു കെപിസിസി എക്‌സിക്യൂട്ടീവ് അംഗം ഷാനിമോള്‍ ഉസ്‌മാന്‍ ആരോപിച്ചത്. കെപിസിസിയുടെ അച്ചടക്ക നടപടിക്ക് മറുപടിയായി നല്‍കിയ കത്തിലാണ് ഷാനിമോള്‍ ഇക്കാര്യം വ്യക്‌തമാക്കിയത്.
തനിക്കുള്ള താക്കീത് മാധ്യമങ്ങളിലൂടെ നല്‍കിയത് അച്ചടക്കലംഘനമാണെന്നാണ് ഷാനിമോള്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സ്വന്തം പ്രതിഛായ മെച്ചപ്പെടുത്താന്‍ സുധീരന്‍ മറ്റുള്ളവരെ താഴ്‌ത്തിക്കെട്ടുകയാണെന്നും സത്യം പറയുമ്പോള്‍ അച്ചടക്കത്തിന്റെ വാള്‍ ഉയര്‍ത്തിക്കാട്ടരുതെന്നും കത്തില്‍ ഷാനിമോള്‍ പറഞ്ഞിട്ടുണ്ട്.