അന്വേഷണം സിപി‌എമ്മിനെ വേട്ടയാടാന്‍, രാഷ്ട്രീയമായി നേരിടും: പിണറായി വിജയന്‍

WEBDUNIA|
PRO
ടി പിക്കേസിലെ അന്വേഷണം സിപി‌എമ്മിനെ വേട്ടയാ‍ടാനാണെന്ന് സിപി‌എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍. യുഡി‌എഫ് ഗവണ്മെന്റ് സിബിഐ അന്വേഷണത്തില്‍ രാഷ്ട്രീയ നീക്കമാണ് നടത്തുന്നതെന്നും അമ്പരന്നുനില്‍ക്കില്ലെന്നും രാഷ്ട്രീയമായി നേരിടുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

തന്റെ പേര് പി മോഹനനെ കൊണ്ട് പറയിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചതാണെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അന്വേഷണം നേതൃത്വം കോടുത്ത ഉദ്യോഗസ്ഥര്‍ ഇത്തരത്തിലുള്ള നിലപാട് സ്വീകരിക്കുമെന്ന് കരുതുന്നില്ലെന്നും കുരുവിള ജോണെന്ന അന്വേഷണ ഉദ്യോഗസ്ഥാനാണ് അന്വേഷണത്തിന് നേതൃത്വം കൊടുത്തതെന്നും ആ ഉദ്യോഗസന്‍ പിണറായി വിജയനോടുള്ളവിരോധമില്ലെന്നാണ് തോന്നുന്നതെന്നും.

സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ ഈ നിലപാടെന്നും പിണറായി വിജയന്‍ പറഞ്ഞു. സിപി‌എം നേതാക്കളെ കള്ളക്കേസില്‍ കുടുക്കി തെരഞ്ഞെടുപ്പിനെ നേരിടാനാണ് ശ്രമിക്കുന്നതെന്നും പിണറായി വിജയന്‍ ആരോപിച്ചു.


മുന്‍പ് ലാവ്‌ലിനായിരുന്നു ആരോപണവിഷയം അത് ചീറ്റിപ്പോയെന്നും അപ്പോള്‍ മറ്റ് വഴികള്‍ നോക്കുകയാണ്. സംസ്ഥാന ഗവണ്മെന്റനെപ്പോലുള്ള സംവിധാനം ഇത്തരം നിയമവിരുദ്ധമായ നടപടികള്‍ സ്വീകരിക്കാന്‍ പാടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
കോണ്‍ഗ്രസ് ഗൂഡാലോചനക്ക് വി‌എസിന്റെ കത്ത് ആയുധമാക്കേണ്ടെന്നും വി‌എസിന്റെ കത്തിനെക്കുറിച്ച് ചോദ്യമുന്നയിച്ചപ്പോള്‍ പിണറായി വിജയന്‍ പറഞ്ഞു.

സിപി‌എമ്മിനെതിരെ സര്‍ക്കാര്‍ പൊലീസിനെ ദുരുപയോഗിക്കുകയാണെന്നും ഫായിസുമായുള്ള ബന്ധം ഉമ്മന്‍‌ചാണ്ടിക്കാണെന്നും പ്രതിപക്ഷനേതാവയിരുന്നപ്പോള്‍ ഉമ്മന്‍‌ചാണ്ടി എന്തിനാണ് ഫായിസിനോട് സംസാരിച്ചെന്നുള്ളതാണ് അന്വേഷിക്കേണ്ടതെന്നും പിണറായി വിജയന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :