സരിതയുടെ പരാതി പരിഗണിച്ച അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെതിരെ പരാതിയുള്ളവര്‍ക്ക് മേല്‍കോടതിയില്‍ അപ്പീല്‍ പോകാമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇക്കാര്യത്തില്‍ സര്‍ക്കാരിന് അന്വേഷണം നടത്താനാവില്ല.
ആഭ്യന്തരം നല്ലവകുപ്പായതുകൊണ്ടാണ് മറ്റുള്ളവര്‍ ആ വകുപ്പ് ആവശ്യപ്പെടുന്നതെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.
മജിസ്‌ട്രേറ്റിനെ സസ്‌പെന്‍ഡുചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ലോയേഴ്‌സ് അസോസിയേഷനുവേണ്ടി ജനറല്‍സെക്രട്ടറി അഡ്വ എ ജയശങ്കറും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാറിന് പരാതി നല്‍കിയിരുന്നു.
എറണാകുളത്ത് സാമ്പത്തിക കുറ്റങ്ങള്‍ പരിഗണിക്കുന്ന അഡീഷണല്‍ സിജെഎം രാജുവിനെതിരെയാണ് പരാതി.