‘ഭരണമുണ്ടെങ്കിലല്ലേ സ്തംഭിപ്പിക്കാന്‍ പറ്റൂ’

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സംസ്ഥാനത്ത് ഭരണമുണ്ടെങ്കിലല്ലേ സ്തംഭിപ്പിക്കാന്‍ പറ്റൂവെന്ന് എം വി ജയരാജന്‍. ഇടതുമുന്നണിയുടെ സമരത്തെ നേരിടാന്‍ പട്ടാളത്തെ വിളിക്കുന്ന മുഖ്യമന്ത്രി വിവേകമുണ്ടെങ്കില്‍ പട്ടാളത്തെ തിരിച്ചുവിളിക്കാന്‍ തയ്യാറാകണം. ഭരണം പ്രതിപക്ഷം സ്തംഭിപ്പിക്കേണ്ട ആവശ്യമില്ല.

ഇപ്പോള്‍തന്നെ അത് സ്തംഭിച്ചിരിക്കുകയാണ്. വിലക്കയറ്റം എവറസ്റ്റിനെക്കാള്‍ വലിയ ഉയരത്തിലാണ്. ഇതിലൊന്നും ഇടപെടാനാകാതെ ഇരിക്കുന്ന സര്‍ക്കാര്‍ ഭരണം സ്തംഭിപ്പിക്കുന്നതിനെപറ്റി പറയാന്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച്ചമുതല്‍ തിരുവനന്തപുരത്ത് ആയിരങ്ങള്‍ അണിനിരക്കുന്ന ഉപരോധം സെക്രട്ടറിയേറ്റിന്റെ പ്രവര്‍ത്തനം സ്തംഭിക്കാന്‍ ഇടയാകുമെന്നും അതിനാലാണ് കേന്ദ്ര സേനയെ വിന്യസിക്കുന്നതുമെന്നാണ് സര്‍ക്കാര്‍ നിലപാട്. സമരം ചെയ്യാന്‍ എത്തുന്നവരുടെ വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കാനും തീരുമാനിച്ചിട്ടുണ്ട്. ജില്ലാ കേന്ദ്രങ്ങളില്‍തന്നെ അവരെ തടയും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :