നിയമം കൈയ്യിലെടുക്കാന്‍ ഡിവൈഎഫ്‌ഐ ശ്രമിച്ചാല്‍ കളിമാറുമെന്ന് കെ സുധാകരന്‍ എം പി. കുറ്റക്കാരനെന്നു കണ്ടെത്തിയാല്‍ അബ്ദുള്ളക്കുട്ടിക്കെതിരെ പാര്‍ട്ടി നടപടിയെടുക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. ഇത് തെരഞ്ഞെടുപ്പ് ആയുധമാക്കി മാറ്റാന്‍ ശ്രമിക്കേണ്ടെന്നും സുധാകരന്‍ പറഞ്ഞു.
കണ്ണൂരിലെ സ്വകാര്യ ഹോട്ടലിനു മുന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അബ്ദുള്ളക്കുട്ടിയെ തടഞ്ഞുവച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു കെ സുധാകരന്‍.
സോളാര്‍ കേസ് മുഖ്യപ്രതി സരിതാ എസ് നായരുടെ പരാതിയില്‍ അബ്ദുള്ളക്കുട്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് തടഞ്ഞുവച്ചു പ്രതിഷേധിച്ചത്. സ്ത്രീകള്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ ആണ് അബ്ദുള്ളക്കുട്ടിയെ തടഞ്ഞുവച്ചത്.
കോണ്‍ഗ്രസ് നേതാക്കളുമായി പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അബ്ദുള്ളക്കുട്ടി. അപ്പോഴാണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്.