ഹിന്ദു വര്‍ഗീയത ഉണ്ടായാല്‍ ഉത്തരവാദിത്വം ഉമ്മന്‍‌ചാണ്ടിക്ക്: എന്‍‌എസ്‌എസ്

ചങ്ങനാശേരി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
സംസ്ഥാനത്ത് ഹിന്ദു വര്‍ഗീയത ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിക്ക് ആയിരിക്കുമെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. പള്ളികള്‍ക്കും അരമനകള്‍ക്കും സര്‍ക്കാര്‍ അനുവദിച്ച ഭൂമിയുടെ കണക്ക്‌ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നായര്‍-ഈഴവ ഐക്യം കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കും. അതിനായി എന്തു വിട്ടുവീഴ്ചയ്ക്കും തയാറാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

സര്‍ക്കാരിനെതിരെയുള്ള എന്‍എസ്‌എസിന്റെ വിമര്‍ശനം കാര്യം സാധിക്കാന്‍ വേണ്ടിയാണെന്ന് കഴിഞ്ഞ ദിവസം കെ എസ് യു കുറ്റപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ വിമര്‍ശനം കാര്യമാക്കേണ്ടതില്ലെന്നും കെ എസ് യു വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :