കെ പി സി സി പ്രസിഡന്റ് കഴിവുകെട്ടവനാണെന്ന എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പരാമര്‍ശത്തിന് രമേശ് ചെന്നിത്തലയുടെ മറുപടി. താന്‍ കഴിവുകെട്ടവനാണൊയെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്ന് ചെന്നിത്തല പറഞ്ഞു. സമുദായ നേതാക്കന്മാര്‍ക്ക് മറുപടി പറയാന്‍ താനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലപ്പുറത്തെ സ്കൂളുകള്‍ക്ക് എയ്‌ഡഡ് പദവി നല്‍കുന്നത് സംബന്ധിച്ച കാര്യം യു ഡി എഫില്‍ ചര്‍ച്ച ചെയ്‌ത് തീരുമാനം എടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസമാണ് ചെന്നിത്തലയ്ക്കെതിരെ ജി സുകുമാരന്‍ നായര്‍ രംഗത്ത് വന്നത്.