സംസ്ഥാനത്ത് നടക്കുന്നത് മലപ്പുറം ഭരണം: വെള്ളാപ്പള്ളി

കൊച്ചി| WEBDUNIA|
PRO
PRO
സംസ്ഥാനത്ത്‌ മലപ്പുറം ഭരണമാണ്‌ നടക്കുന്നതെന്ന്‌ എസ്‌ എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുസ്ലീംലീഗിന്റെ അടിമയായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ഭൂരിപക്ഷ വിഭാഗം അവഗണ നേരിടുകയാണ്. ഇതിനെതിരെ ശക്തമായി പ്രതിഷേധം ഉണ്ടാകും. വേണ്ടി വന്നാല്‍ എന്‍ എസ് എസുമായി സഹകരിച്ച് പ്രതിഷേധം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഭരണം നിലനിര്‍ത്താനാണ്‌ മുഖ്യമന്ത്രി ലീഗിന്‌ കീഴടങ്ങിയെന്നതെന്ന്‌ എന്‍ എസ്‌ എസ്‌ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. രാവിലെ പറഞ്ഞത്‌ വൈകിട്ട്‌ മാറ്റിപ്പറയേണ്ട അവസ്ഥയാണ്‌ മുഖ്യമന്ത്രിയുടേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :