ഹസ്സന്‍ തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന് ടി എന്‍ പ്രതാപന്‍. ധീവര സമുദായമെന്നു പറഞ്ഞാല്‍ പ്രതാപന്‍ ക്ഷോഭിക്കുന്നത് എന്തിനാണെന്നും സമുദായത്തിന്റെ പേരില്‍ മന്ത്രിയാക്കണമെന്ന് ആവശ്യം വന്നപ്പോള്‍ മിണ്ടാതിരുന്ന പ്രതാപനാണ് പി സി ജോര്‍ജ് ജാതി പറഞ്ഞ് ആക്ഷേപിച്ചുവെന്ന് പരാതിപ്പെടുന്നതെന്നും സ്വകാര്യ ചാനല്‍ അഭിമുഖത്തില്‍ എം.എം ഹസ്സന്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പ്രതാപന്‍ പ്രതികരിച്ചത്. ഹസ്സനും ജോര്‍ജും ഒരേ തൂവല്‍ പക്ഷികളാണെന്ന് ആരോപിച്ച് വി ഡി സതീശന്‍ എം എല്‍ യും രംഗത്തെത്തി.
ധീവര സമുദായാംഗമായ ടി എന്‍ പ്രതാപന്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നപരിഹാരത്തിന് മുന്‍ഗണന നല്‍കിയാല്‍ മതിയെന്നും നെല്ലിയാമ്പതി എസ്‌റ്റേറ്റ് വിവാദത്തില്‍ അദ്ദേഹം ഇടപെടേണ്ടെന്നും പി സി ജോര്‍ജ് പറഞ്ഞതാണ് വിവാദത്തിന് തുടക്കമായത്.
നെല്ലിയാമ്പതി ഭൂമിപ്രശ്നത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ചിരുന്ന യു ഡി എഫ് ഉപസമിതിയ്ക്കെതിരെ വി ഡി സതീശനും ടി എന്‍ പ്രതാപനും പരസ്യ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത് സമിതി അദ്ധ്യക്ഷനായിരുന്ന ഹസ്സനെയും ചൊടിപ്പിച്ചിരുന്നു. ഉപസിമിതി അദ്ധ്യക്ഷസ്ഥാനവും ഹസ്സന്‍ രാജിവെച്ചിരുന്നു